ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് ഇന്തോനേഷ്യ) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ് ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ് ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ് അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ് തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.