മലയാളത്തിലെ സൂപ്പര്‍ഹിറ്റായിരുന്ന നരന്‍ എന്ന സിനിമയ്ക്കുവേണ്ടി മുള്ളന്‍കൊല്ലിയും പുഴയും മലയോരവുമെല്ലാം ചിത്രീകരിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്തത് ഞ്ഞെടുത്തത് ഹൊഗനക്കലാണ്. സേലത്തിനടുത്തുള്ള ഗ്രാമം, മനോഹരമായ കാഴ്ചകളുടെ കൂടാരം; അനുഭവങ്ങളുടേയും. സേലത്തുനിന്ന് മൂന്നുമണിക്കൂര്‍ യാത്രചെയ്താല്‍ ഹൊഗനക്കലിലെത്താം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണീ സ്ഥലമെങ്കിലും മൈസൂരുമായി അതിര്‍ത്തിപങ്കിടുന്നുണ്ട്. കാര്‍ഷികസമൃദ്ധിയുടെ നിറക്കാഴ്ചകള്‍ വഴിനീളെ കാണാം