പൂമല അണക്കെട്ട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ പൂമലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടാണ് പൂമല അണക്കെട്ട് .ജലസേചനാവശ്യാർത്ഥം 1968 ൽ കേരളത്തിലെ ചെറുകിട ജലസേചന വകുപ്പാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്. ശർക്കരയും ചുണ്ണാമ്പും അരിച്ചെടുത്ത്, അരിച്ച മണ്ണും മറ്റു ചില രഹസ്യക്കൂട്ടുകളും ചേർത്ത് തയ്യാറാക്കിയ മിശ്രിതവും കരിങ്കല്ലും ചേർത്ത് പണിത അണക്കെട്ട് സമുദ്രനിരപ്പിൽ നിന്ന് 94.50 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ജലസേചനത്തിനായി മാത്രം ആശ്രയിക്കുന്നു.

2010 മാർച്ച് 21 ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇത് ടൂറിസം കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിസർവോയറിൽ ബോട്ടിംഗ്, കുതിര സവാരി, 600 മീറ്റർ നടപ്പാത എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുമുണ്ട് . തൊട്ടടുത്തുള്ള മറ്റൊരു ചെറിയ അണക്കെട്ടാണ് പത്താഴക്കുണ്ട് അണക്കെട്ട് .

Read More