തുടര്‍ന്ന് അങ്ങോട്ട് ഞാന്‍ കേട്ട ഈ ചെറിയ ചെറിയ പ്രശനങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. ശ്രീനിവാസന്‍റെ വടക്കുനോക്കി യന്ത്രം എന്ന ഫിലിം കണ്ടുകൊണ്ടിരിക്കുകയാണോ ഞാന്‍ എന്ന് വരെ തോന്നിപ്പോയി ...
കല്യാണം കഴിഞ്ഞു പത്തു വര്ഷം ആയി. 15 വയസില്‍ ആയിരുന്നു അത്. എട്ടും പൊട്ടും തിരിയാത്ത പ്രായം. വീട്ടിലെ ഓമനക്കുട്ടി ആയിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു..കഠിനമായ സംശയ രോഗി. ..എന്തിനും ഏതിനും സംശയം...മധുവിധു കാലം മുതലേ ഭാര്യയെ നിരീക്ഷിക്കാന്‍ കട്ടിലിനു അടിയില്‍ ഒളിച്ചിരിക്കല്‍, ഭാര്യാ പിതാവും ഭാര്യയും തമ്മില്‍ ഉള്ള സ്നേഹത്തില്‍ സംശയം, സ്വന്തം അനിയനും ഭാര്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടോ എന്ന് സംശയം, (ഈ സംശയത്തിന്‍റെ പേരില്‍ അനിയന് പെട്ടന്ന് ഗള്‍ഫില്‍ ജോലി ശരിപ്പെടുത്തി അങ്ങേര്‍ കൊണ്ട് പോയി) , വെറും 6 വയസു പ്രായം ഉള്ള സ്വന്തം മകനെ ഭാര്യയുടെ കൂടെ രാത്രി ഉറങ്ങാന്‍ വിടാന്‍ സംശയം... ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ ഫോണിലൂടെ ഒരു പുരുഷ ശബ്ദം എവിടന്നെങ്ങിലും കേട്ടാല്‍ പിന്നെ തെറി വിളി...ഓരോ ദിവസവും ഫോണ്‍ ചെയ്യുമ്പോള്‍ വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുന്നു...ഫോണ്‍ ചെയ്യുമ്പോള്‍ സുഖമാണോ എന്ന് അയാള്‍ ചോദിക്കും..സുഖം ആണെന്ന് അവര്‍ വെറും വാക്ക് പറഞ്ഞാല്‍ ഞാന്‍ ഇവിടെ കെടന്നു കഷ്ടപ്പെടുമ്പോള്‍ നീ അവിടെ കെടന്നു സുഖിക്കെടീ എന്ന് പറഞ്ഞു ചീത്ത !!!
ഇത്ര ഒക്കെ ആയിട്ടും ഇതൊന്നും അവര്‍ സ്വന്തം വീട്ടില്‍ പോലും അറിയിച്ചിരുന്നില്ല.. പത്തു വര്ഷം സഹിച്ചു മാനസിക സമ്മര്‍ദം മൂലം രോഗി ആയപ്പോള്‍ ആണ് അവര്‍ പുറത്തു പറയുന്നത്..ഭര്‍ത്താവിന്‍റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വിചിത്രം,,," അവന്‍ കുട്ടിക്കാലം മുതല്‍ക്കേ ഇങ്ങനെ ആണ്..ഒരു പെണ്ണ് കെട്ടിയാല്‍ ശരിയാവും എന്നായിരുന്നു ഞങ്ങള്‍ടെ പ്രതീക്ഷ എന്ന് !!!!
ഇത് വായിക്കുന്ന എല്ലാ രക്ഷിതാക്കളും ഒരു നിമിഷം ഓര്‍ക്കുക..ജന്മം കൊടുത്ത നിങ്ങള്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചു നടക്കാത്ത കാര്യം പുതുതായി വരുന്ന ഒരു പെണ്‍കുട്ടി ശരിയാക്കി എടുക്കും എന്ന് വിചാരിക്കുന്നത് ശുദ്ധ അബദ്ധം ആണ്. ദയവു ചെയ്തു ഇത്തരം പരീക്ഷണങ്ങള്‍ നടത്തരുത്.. സ്വന്തം പെണ്മക്കളെ മറ്റാരെങ്ങിലും ഇത്തരം ഒരു പരീക്ഷണത്തിന് വിധേയരാക്കുന്നത് ഒന്ന് ഓര്‍ത്തു നോക്കൂ..
വീടിനു അടുത്തുള്ള ഒരു നാട്ടു പ്രമാണിയോട് ഇവര്‍ ചോദിച്ചു..ഞാന്‍ എന്ത് ചെയ്യണം...എനിക്ക് ഇനി സഹിക്കാന്‍ വയ്യ എന്ന്..അപ്പോള്‍ കിട്ടിയ രസകരമായ മറുപടി.." നീ പത്തു വര്ഷം ക്ഷമിചില്ലേ..ഒരു പത്തു വര്ഷം കൂടി ക്ഷമിക്കു,,,ചെലപ്പോള്‍ അവന്‍ നന്നാവും എന്ന് !!!!!
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ തന്നെ അവര്‍ കരഞ്ഞു തളര്‍ന്നു..എന്ത് പറയണം എന്ന് അറിയാതെ ഞാനും നിശബ്ദനായി കേട്ടിരുന്നു.. ആ സ്ത്രീയുടെ ഒരു ദുര്‍വിധി ഓര്‍ത്തു സങ്കടം തോന്നി.. ഇത്ര കാലം ചുമന്ന ഈ ഭാരം എന്‍റെ മുന്നില്‍ ഒന്ന് ഇറക്കി വെച്ചപ്പഴെ അവരുടെ മുഖത്ത് വല്ലാത്ത ഒരു ആശ്വാസം കണ്ടു..എന്‍റെ അര മണിക്കൂര്‍ ഒരു നഷ്ടമായി തോന്നിയതെ ഇല്ല..
പ്രിയ സുഹൃത്തുക്കളെ.. ആര്‍ക്കെങ്ങിലും സ്വന്തം ഭാര്യയെ ഇത്തരത്തില്‍ സംശയം തോന്നുന്നെങ്കില്‍ കുഴപ്പം ഭാര്യക്ക് അല്ല,,,നിങ്ങള്ക്ക് തന്നെ ആണ്.. വളരെ പ്രാധാന്യത്തോടെ ചികിത്സക്ക് വിധേയനാവേണ്ട അസുഖം ആണ് സംശയ രോഗം.. ചികിത്സിച്ചു മാറ്റാവുന്ന അസുഖം ആണ് താനും..രണ്ടു കുടുംബങ്ങള്‍ കലങ്ങുന്നതിനു മുന്നേ ചികിത്സ തുടങ്ങുകയും വേണം..
ഞാന്‍ ഇത് ടൈപ്പ് ചെയ്യുമ്പോളും അയാള്‍ ഫോണിലൂടെ തന്‍റെ വിക്രിയകള്‍ തുടര്‍ന്ന്കൊണ്ടിരിക്കുകയാവും..!