കിങ്ഡം ഓഫ് സൗദി അറേബ്യ

അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ, എന്നറിയപ്പെടുന്ന കിങ്ഡം ഓഫ് സൗദി അറേബ്യ (കെ.എസ്.എ) (അറബി: المملكة العربية السعودية‎, ഇംഗ്ലീഷ്: Kingdom of Saudi Arabia). മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി.രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്.

Read More